Thursday 12 September 2013

മാധ്യമ പ്രവർത്തനവും മാധ്യമ വിദ്യാഭ്യാസവും



 ഒരു തൊഴിൽ  എന്ന നിലയ്ക്ക് ഒരു സ്ഥാപത്തിൽ  ജോലി ചെയ്യാൻ ജേർണലിസം എന്ന കോഴ്സ് ഇന്ന് ആവശ്യമാണ് .മറിച്ച്  നല്ല ഒരു മാധ്യമ പ്രവർത്തകനാവാൻ  ഏതെങ്കിലും ഒരു പ്രത്യേക കോഴ്സ് ചെയ്യേണ്ടതില്ല  എന്നത് ശ്രദ്ധേയമാണ്.ഉദാഹരണത്തിന് മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് ആയ ചെങ്കളത്ത് കുഞ്ഞിരാമൻ മേനോൻ,സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കെ പി കേശവമേനോൻ, മുഹമ്മദ്‌ അബദു  റഹ്മാൻ തുടങ്ങിയ പ്രമുഖർ ആരും തന്നെ ജേർണലിസം എന്ന കൊഴ്സ് പൂർത്തിയാക്കി പത്രപ്രവർത്തനത്തിന് ഇറങ്ങിയവർ ആയിരുന്നില്ല.അത് ഒരു സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗം മാത്രമായിരുന്നു. 

മാധ്യമങ്ങൾ നിക്ഷ്പക്ഷം ആണോ

മാധ്യമങ്ങൾ നിക്ഷ്പക്ഷമാവണമെന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ രാഷ്ട്രീയ പാർട്ടികൾ, മത സാമുദായിക സംഘടനകൾ എന്നിവർ നടത്തുന്ന മാധ്യമങ്ങൾ തികച്ചും നിക്ഷ്പക്ഷമാണെന്നു അവകാശപെടാൻ ആകില്ല. അവ പലപ്പോഴും അതാത് രാഷ്ട്രീയ പാർട്ടികളുടെ അല്ലെങ്ങിൽ സംഘടനക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നവ ആയിരിക്കും. ഉദാഹരണമായി ദേശാഭിമാനി പത്രം CPI(M)ന്റെ താത്പര്യങ്ങൾ സംരക്ഷികുമ്പോൾ വീക്ഷണം പത്രം ആകട്ടെ കോണ്‍ഗ്രസിന്റെ ഇഷ്ടാനുഷ്ടങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു.

Friday 21 June 2013

ദിൽമ റൂസഫ്


Source:en.mercopress.com
ലാറ്റിനമേരിക്കയലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡൻഡ്

എൈക്യരാഷ്ട സഭയിൽ ബ്രസീലിനുവേണ്ടി ശബ്ദമുയർത്തിയ
ആദ്യ സ്ത്രി

ഗറില്ലാപോരാട്ടങ്ങളിലൂടെ ലോകം ശ്രദ്ധിച്ച  പോരാളി

"THE MOST POPULAR POLITICIAN ON THE EARTH " എന്ന പ്രശംസ ബരാക്ക് ഒബാമ യിൽ നിന്നും കിട്ടിയ  രാഷ്ടീയക്കാരി.

ഇങ്ങനെ വിശേഷങ്ങൾ ഏറെയുണ്ട് ദിൽമ റൂസഫിന്.

പട്ടം താണുപിളള

Source:www.stateofkerala.in
അധികാരത്തിലേറിയ മൂന്നുതവണയും പാതിവഴി എത്തും മുമ്പ് പിന്തിരിയാൻ നിർബന്ധിതനായിത്തീർന്ന ആളാണ് പട്ടം താണുപിള്ള. തിരുവിതാംകൂറിന്റെ ഒന്നാമത്തെ 'പ്രധാനമന്ത്രി' യായി സ്ഥാനമേറ്റ അദ്ദേഹം ആറുമാസത്തിനുള്ളിൽ അധികാരം വിട്ട് ഇറങ്ങിപ്പോയി.
തിരുവിതാംകൂർ-കൊച്ചിയുടെ മുഖ്യമന്ത്രി എന്ന നിലയിൽ രാജ്യത്തെ ആദ്യ ന്യൂനപക്ഷ മന്ത്രിസഭയ്ക്ക് നേതൃത്വം നല്കിയ അദ്ദേഹം പതിനൊന്നു മാസമേ ആ പദവിയിൽ ഇരുന്നുള്ളൂ. പിന്നെ കേരളത്തിൽ ഒരു കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന് രണ്ടുവർഷം കഴിഞ്ഞപ്പോൾ മുന്നോട്ടു പോകുക തീരെ അസാധ്യമായി.

ഷറിൽ സാൻ‍‍ഡ്ബർഗ്ഗ്


Source:http://en.wikipedia.org
ലോകത്തെ മുൻനിര സോഷ്യൽ നെറ്റ് വർക്കിങ്ങ് സ്ഥാപനമായ ഫെയ്സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ

ടൈം മാഗസിൻ കണ്ടെത്തിയ ലോകത്തെ സ്വാധീനിക്കാൻ കഴിയുന്ന
100 പേരിൽ ഒരാൾ.

ഹാർവേർഡ് കോളേജിലെ  മികച്ച  വിദ്യാർത്ഥിനി.

സാമ്പത്തിക ശാസ്ത്രത്തിൽ ഏറ്റവും കഴിവ്തെളിയിക്കുന്ന വിദ്യാർത്ഥിക്കുള്ള ജോൺ. എഛ് വില്ല്യം പുരസ്ക്കാര ജേതാവ്

പഠിച്ച എല്ലാ ക്ലാസിലും ഒന്നാമൻ

വിശേഷണങ്ങൾ ഒക്കെ ചെന്നെത്തി നിൽക്കുന്നത് ഷറിൻ സാൻഡ്ബർഗ്ഗ് എന്ന 44 കാരിയിലാണ്.

സൗഹൃദ കൂട്ടായ്മയിലൂടെ ലോകമനസ്സുകളെ പരസ്പരം ബന്ധിപ്പിക്കാൻ കഠിന പ്രയത്നവും അർപ്പണ മനോഭാവവുംകുടിയേതീരു.സോഷ്യൽ നെറ്റ് വർക്കിങ്ങിലൂടെ വിപ്ലവങ്ങളും ഭരണമാറ്റങ്ങളും  ഇക്കാലത്ത്നടക്കുന്നു.
1969 വാഷിങ്ടണ്ണിൽ ജനിച്ച ഷറിന്റെ അച്ഛൻ നേത്രരോഗവിദഗ്ദനും അമ്മ ഫ്ര‍‍ഞ്ച് ടീച്ചററും ആയിരുന്നു.

ക്ലാസിൽ എന്നും ഒന്നാം റാങ്ക് നേടിയ ഷറിൻ 1987 ഹാർവേർഡ് കോളേജിൽ  സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ പഠനം. 1995 ഹാർവേർഡ് ബിസിനസ്സ് സ്കൂളിൽ എം.ബി. നേടി.തുടർന്നു എം.സി.കിൻസി & കമ്പനിയിൽ  മേനേജ്മെന്റ് കൺസൾടന്റായി. 2001 ഗൂഗിളിൽ ചേരുകയും തുടർന്നു അതിന്റെ ഓൺലൈൻ സെയിൽ & ഓപ്പറേറ്റിങ് വിങ്ങിന്റെ വൈസ്പ്രസിഡന്റ്.

2007 ലെ ക്രിസ്മസ് പാർട്ടി ഷെറിന്റെ ജീവിതത്തിലും നക്ഷത്രത്തിളക്കമേകി. പാർട്ടിയിൽ വെച്ചാണ് ഫെയ്സ്ബുക്കിന്റെ  പ്രാരംഭ സ്ഥാപകരിൽ ഒരാളായ മാർക്ക് സെക്കർബർഗ്ഗിനെ പരിചയപ്പെടുന്നത്. സൗഹൃദം ഷറിൽ സാൻബർഗ്ഗിനെ ഫെയ്സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റർ വരെ എത്തിച്ചു.

ഫെയ്സ്ബുക്കിൽ എത്തിയ ഷെറിന്റെ മുന്നിലെ ഏറ്റവും വലിയ ദൗത്യം കമ്പനിയെ എങ്ങനെ ലാഭത്തിൽ എത്തിക്കണം എന്നതായിരുന്നു. സ്ഥിരോത്സാഹവും പ്രയത്നവും ഒരുമിച്ചപ്പോൾ മികച്ച പരസ്യങ്ങളിലൂടെയും മറ്റും കമ്പനി ലാഭത്തിലെത്തി. ഇന്ന് ഫെയ്സ്ബുക്കിന്റെ നല്ലൊരു ശതമാനം ഓഹരി കൈവശമുള്ല ഷറിൽ ന്റെ മാസശമ്പളം 300000 ഡോളറാണ്.

2012 ൽഫെയ്സ് ബുക്കിന്റെ ബോർഡ് ഓഫ് ഡയറക്ടറായി. സ്ഥാനത്ത് എത്തുന്ന ആദ്യ വനിത കൂടിയാണ് ഷെറിൽ.24 ലാം വയസ്സിൽ  വിവാഹിതയായെങ്കിലും  ഒരു വർഷം മാത്രമേ ബന്ധം നിലനിന്നുള്ളു. 2004  ഡേവിഡ് ഗോൾഡ് വിവാഹം ചെയ്ത ഷെറിൽ ന് അഡ് ലി, ജോൾ സാൻഡ് ബർഗ്ഗ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്

Thursday 9 May 2013

കെ .എസ് .ആർ .ടി .സി .പെൻഷൻ വൈകുന്നു


Source:iamjk.in
കെ .എസ് .ആർ .ടി .സി  യിൽ യഥാസമയം പെൻഷൻ വിതരണം ചെയ്യാതിരിക്കുന്നത് പെൻഷൻ കാരെ വലയ്ക്കുന്നു .കഴിഞ്ഞ നാലഞ്ചു മാസങ്ങളായ് യഥാസമയം പെൻഷൻ കിട്ടാത്തത് ആയിരക്കണ ക്കിനു രൂപ ചികിത്സക്കും മരുന്നിനും വേണ്ടിവരുന്ന വൃദ്ധരായ പെൻഷൻ കാരെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കുന്നു .
  
ഇതു ക്രൂര വിനോദവും മനുഷ്യാവകാശ ലംഘനവും ആണെന്ന് ട്രാൻസ്പോർട്ട് പെൻഷ നേഴ്സ് വെൽഫെയർ അസ്സോസ്സിയേഷ്യൻ പ്രസ്താവിച്ചു .കഴിഞ്ഞ നാലഞ്ചു മാസങ്ങലായ് ഗതാഗത വകുപ്പിന് സ്വതന്ത്ര ചുമതലയുള്ള ഒരു ഒരു മന്ത്രി പോലും എല്ലാ ഇല്ല .നാഥനില്ല കളരി ആയി കൊണ്ടിരിക്കുന്ന കെ .എസ് .ആർ .ടി .സിപെൻഷൻ കാരോടുള്ള മനുഷ്യത്വ രഹിതമായ നടപടികൾക്ക് അറുതി വരുത്തണമെന്നും അഴിമതിയും സ്വജന പക്ഷപാതവും അന്വേഷിക്കണമെന്നും ,എല്ലാ മാസവും ആദ്യ ആഴ്ച്ച തന്നെ ആ മാസത്തെ പെൻഷൻ വിതരണം ചെയ്യണമെന്നും അസ്സോസ്സിയേഷ്യൻ ഭാരവാഹികൾ മുഖ്യ മന്ത്രി യോടും സർക്കാരിനോടും വാർത്ത‍ സമ്മേളനത്തിൽ ആവശ്യപ്പെട്ടു .

Wednesday 1 May 2013

പോരാട്ടത്തിന്റെ 1 2 7 വർഷങ്ങൾ


Source:reallystopthetories-votesnp.webs.com

നൂറ്റി ഇരുപത്തേഴു വർഷങ്ങൾക്കുമുൻപ് ആരംഭിച്ച തൊഴിലാളി സമരങ്ങളുടെ ഈ വേലിയേ റ്റ ത്തിന്റെയും ഇറക്കതിന്റെയും ചരിത്രം പരിശോധിക്കുന്ന പുതു തലമുറക്ക് ആദ്യകാലങ്ങളിൽ തൊഴിലാളികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ എത്ര നിസ്സാരമാണെന്നു തോന്നിയേക്കാം . എട്ടു മണിക്കൂർ പ്രവത്തി സമയതിനുവേണ്ടി ഇത്ര വ വമ്പിച്ച സമരങ്ങളും ത്യാഗങ്ങളും ആവശ്യമായിരുന്നോ എന്നും സംശയം തോന്നിയേക്കാം .എന്നാൽ വ്യാവസായിക വിപ്ലവത്തിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ട് ആദ്യകാലത്ത് തൊഴിലാളികളെ ഫാക്ടറി വളപ്പിൽ ഉള്ള കൂടാരത്തിൽ തന്നെ കുടുംബസമേതം  താമസിപ്പിച്ചു പ്രവർത്തി സമയം എന്നൊന്നുമില്ലതെപണിയെടുപ്പിച്ചിരുന്നു പതിനാലും പതിനെട്ടും മണിക്കുറുകളോളം സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജോലി ചെയ്യാൻ നിർബന്ധിതരായി .

       
             ഇത്തരം അനീതിക്കെതിരായ സർവ്വ ദേശീയ പോരാട്ടത്തിന്റെ ഒരു ഉയർന്ന ഘട്ടമാണ് അമേരിക്കയിലെ ചിക്കാഗോയിൽ 1 8 8 6 മെയ്‌ 1 നു കാണാൻ കഴിഞ്ഞത് .പ്രവർത്തി സമയം എട്ടു മണിക്കൂർ ആക്കി മാറ്റുക എന്നതായിരുന്നു നാഷണൽ ലേബർ യുണിയൻ ആരംഭിച്ച തൊഴിലാളി സമരത്തിന്റെ അവശ്യം .ഈ പോരാട്ടത്തിന്റെ സിരാകേന്ദ്രം മോട്ടോർ വാഹന വ്യവസായത്തിന്റെ അടിസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഡിട്രോയിട്ടിനു സമീപത്തുള്ള ചിക്കാഗോ നഗരമായിരുന്നു .
  


           എട്ടുമണിക്കൂർ തൊഴിൽ സമയമെന്ന അവശ്യം അംഗീകരിച്ചു കൊടുത്താൽ അത് തങ്ങളുടെ ലാഭത്തെ എങനെ ബാധിക്കുമെന്നും അതിന്റെ രാജ്യ വ്യാപകമായ ഭവിഷത്തുകൾ എന്തയിരിക്കുമെന്നും വ്യക്തമായ ധാരണ ഉള്ള മുതലാളിമാർ ഈ സമരത്തെ അടിച്ചൊതുക്കാൻ തുടങ്ങി .ഇതേ തുടർന്ന് ചിക്കാഗോയിലുള്ള ഹേ മാർക്കറ്റിൽ വെടിവേയ്പുണ്ടാകുകയും അതിന്റെ ഭാഗമായി സണ്‍ സ് , സ്പെസ് ,ഫിഷർ ,എഗൽ എന്നി നാലു സമര നേതാക്കളെ ഭരണകൂ ടം തൂക്കിലെറ്റി .

                       


           
source:www.history.com
പക്ഷെ മുതലാളി മാരുടെ വിജയം താൽകാലികം മാത്രമായിരുന്നു .അമേരിക്കയിലെയും ,യൂറോപ്പിലെയും ,ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉള്ള തൊഴിലാളികൾ ചിക്കാഗോയിൽ ഉയർന്നു കേട്ട മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ മുഴക്കാൻ തുടങ്ങി .ഇതേ തുടർന്ന് എല്ലാ വർഷവും മെയ്‌ 1 ലോക തൊഴിലാളികളുടെ പോരാട്ട ദിനമായ് ആചരിക്കാൻ തുടങ്ങിയത്.