Friday 21 June 2013

ദിൽമ റൂസഫ്


Source:en.mercopress.com
ലാറ്റിനമേരിക്കയലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡൻഡ്

എൈക്യരാഷ്ട സഭയിൽ ബ്രസീലിനുവേണ്ടി ശബ്ദമുയർത്തിയ
ആദ്യ സ്ത്രി

ഗറില്ലാപോരാട്ടങ്ങളിലൂടെ ലോകം ശ്രദ്ധിച്ച  പോരാളി

"THE MOST POPULAR POLITICIAN ON THE EARTH " എന്ന പ്രശംസ ബരാക്ക് ഒബാമ യിൽ നിന്നും കിട്ടിയ  രാഷ്ടീയക്കാരി.

ഇങ്ങനെ വിശേഷങ്ങൾ ഏറെയുണ്ട് ദിൽമ റൂസഫിന്.


സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ദിൽമ 19 താം വയസ്സിൽ തന്നെ ഇടതുപക്ഷചിന്താധാരയിൽ ആകൃഷ്ടയായി. ഇടതുപക്ഷാഭിമുഖ്യമുള്ള രചനകൾ നടത്തുകയും ചെയ്തു.1964 സേച്ഛാധിപത്യ പട്ടാള ഭരണത്തിനെതിരെ ഭരണ അട്ടിമറിക്ക് ശ്രമിച്ച്തിന് പോലീസ് അറസ്റ്റു ചെയ്തു.22 ദിവസം കസ്റ്റടിയിൽ വെച്ച് ക്രൂരമായ് പീഢിക്കപെട്ട ദിൽമയെ അട്ടിമറികുറ്റം ചുമത്തി 3 വർഷം ജയിലടച്ചു.
 
1972 ജയിൽ മോചിതയായതിനെ തുടർന്നു ഡെമോക്രാറ്റിക്ക് ലേബർ പാർട്ടിയിൽ അംഗമാവുകയും 30 വർഷത്തോളം ഇതിൽ സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു.
Source:www.cbc.ca

2000 പാർട്ടിയുമായ് അഭിപ്രായവ്യത്യാസമുണ്ടാകുകയും പാർട്ടിവിട്ട് വർക്കേഴ്സ് പാർട്ടിയിൽ അംഗമായി.
മികച്ച സാമ്പത്തിക വിദഗ്ദ്ധ കൂടിയായ ദിൽമ രാജ്യത്തെ ഓയിൽ കമ്പനിയായ പെട്രോബ്രാസിന്റെ ഡയറക്ക്ട്രർ ആയി. ഇക്കാലത്ത് ബ്രസിലിന്റെ സാമ്പത്തിക വളർച്ചയിൽ ചലനാത്മകമായ മാറ്റങ്ങൾ  ഉണ്ടായി.
2002 ലുല ഡ സിൽവ ഭരണത്തിൻ കീഴിൽ ഊർജ്ജവകുപ്പ് ഏറ്റെടുത്തതോടെ രാഷ്ടീയ ജീവിതത്തിന്റെ ഗതിമാറി. 2005 വരെ വകുപ്പ് കൈകാര്യം ചെയ്ത ദിൽമ തന്റെ രാഷ്ട്രീയകാഴ്ചപ്പാട് മാർക്ക്സിസത്തിൽ നിന്നും പ്രായോഗിക മുതലാളിത്തത്തിലേക്ക് മാറ്റി.നിരവധി നിക്ഷേപ സൗഹൃദനയങ്ങൾ നടപ്പിലാക്കുകയും ചെയ്തു.

2005 നിലവിലുള്ള ലുല സർക്കാറിലെ ജോസ്ഡിർക്യു അഴിമതി ആരോപണത്തിൽ പെട്ട് പുറത്തായപ്പോൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥ വിഭാഗത്തിലേക്ക് മാറി. തുടർച്ചയായ് 3 തവണ തിര‍ഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണഘടന അനുവദിക്കാത്തതിനാൽ പ്രസി‍ഡൻഡ് ലുല ദിൽമയെ  തന്റെ പിൻഗാമിയാക്കി. 2010 പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട അവർ 56%  വോട്ടുനേടി വിജയിച്ചു. 2011 ജനുവരി 1 ന് രാജ്യത്തിന്റെ 36 മത്തെ പ്രസി‍ഡൻഡായി.

 
Source:www.novinite.com
നിരവധി രാഷ്ട്രീയ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന ദിൽമ 1947 ഡിസംബർ 14 ന് ബ്രസീലിൽ ജനിച്ചു. ബർഗേറിയൻ അഭിഭാഷകനായ പെ‍ഡ്രോറൗസഫിന്റെയും അധ്യാപികയായ ദിൽമ ജെയിൻസയുടേയും മകളാണ്.രണ്ട് തവണ വിവാഹിതയായ ‍‍ദിൽമയുടെ ആദ്യഭർത്താവ് ജേർണലിസ്റ്റായ ക്ളോസിയോ ഗലേനഡി മെഗത്തസ്ലിൻ ആണ്.ഒരു മകളുടെ അമ്മയായ ദിൽമ രണ്ടാം ഭർത്താവായ കാർലോസിനോപ്പം 30 വർഷം താമസിക്കുകയും ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.

ബ്രസീലിലെ  ഉരുക്കു വനിത എന്നറിയപ്പടുന്ന ദിൽമ റൂസഫ് മാരക അർബുദത്തെപോലും തന്റെ മനോധൈര്യത്താൽ പോരുതി തോൽപ്പിച്ചു.തന്റെ കരുത്തും ഭരണനൈപുണ്യവും കോണ്ട് ഏതൊരു സ്ത്രീക്കും അഭിമാനിക്കാവുന്ന പേരായി മാറുകയാണ് ദിൽമ റൂസഫ്





No comments:

Post a Comment