Tuesday 27 November 2012

എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ഓര്‍മ്മ 

   പത്മനാഭപുരം,ചിതറാല്‍ യാത്ര 

17/11/12 ശനിയാഴ്ച തിരുവനന്തപുരം പ്രസ്‌ ക്ലബിലെ ഇലക്ട്രോണിക് ജേര്‍ണലിസം വിദ്യാര്‍ഥികളായ ഞങള്‍ ക്ലാസ്സിലെ അസ്സെന്മേന്റിന്‍റെ  ഭാഗമായ് നടത്തിയ യാത്ര ആയിരുന്നു ഇത് എങ്കിലും പോയ ആര്‍ക്കും തന്നെ മറക്കാനാവാത്ത ഒരു ദിവസം തന്നയായിരുന്നു അത് .രാവിലെ 8 മണിക്ക് പുറപ്പെട്ട ഞങ്ങള്‍ വൈകീട്ട് 5 മണിക്ക് തിരിച് എത്തുന്നതുവരെയുള്ള സമയം പരസ്പരം മനസിലാക്കാനും സൗഹൃദത്തിന്‍റെ   പുതിയ തലങ്ങള്‍ തേടാനുമുള്ള ഒരവസരമായിരുന്നു .ഞങ്ങള്‍ക്കിടയിലുള്ള അരുണും,രേഷ്മയും,ചന്തുവും,ആയിരുന്നു കാര്‍ ഓടിച്ചിരുന്നത് .അതിന്‍റെ ഒരു ഭയവും  അതിലുപരി സന്തോഷവും എനിക്ക് ഉണ്ടായിരുന്നു .ചിതറാലില്‍  എത്തിയപ്പോള്‍ പുറകെ നിന്നും വന്ന ബൈക്ക് യാത്രകാരന്‍ ഞങ്ങളെ ദേഷ്യത്തോടെ നോക്കികൊണ്ട  അടുത്ത് വന്നു എന്നോട് ചോദിച്ചു നിങ്ങളാണോ ഇ വെള്ള കാര്‍ ഓടിച്ചത് എന്ന് .ഞാന്‍ ഒന്നും മനസിലാവാതെ പോലെ നിന്നപോള്‍ ഞാനന്നു  എന്നും പറഞ്ഞു രേഷ്മ നടന്നു വന്നു .കാര്യം എന്തെന്നു അനേഷിച്ച കാര്‍ത്തിക്കിനോട് "എന്‍റെ  കോഴയെ ഇ വെള്ള  കാര്‍ ഇടിച്ചു കൊന്നു എന്നും പറഞ്ഞു അയാള്‍ സംസാരിച്ചു"തമിഴി ല്‍  ഉള്ള അയ്യാളുടെ സംസാരം ഞങ്ങള്‍ക്കൊന്നും  മനസിലായിലെങ്ങിലും ഞങ്ങളുടെ  ക്ഷമാപണത്തില്‍ അ  തമിഴ് സഹോദരന്‍ അലിഞ്ഞു.ഇങ്ങനെ  എത്രയോ രസകരമായ അനുഭവങ്ങള്‍ നിറഞ്ഞ സുന്ദര യാത്ര ആയിരുന്നു അത് .