Thursday 12 September 2013

മാധ്യമ പ്രവർത്തനവും മാധ്യമ വിദ്യാഭ്യാസവും



 ഒരു തൊഴിൽ  എന്ന നിലയ്ക്ക് ഒരു സ്ഥാപത്തിൽ  ജോലി ചെയ്യാൻ ജേർണലിസം എന്ന കോഴ്സ് ഇന്ന് ആവശ്യമാണ് .മറിച്ച്  നല്ല ഒരു മാധ്യമ പ്രവർത്തകനാവാൻ  ഏതെങ്കിലും ഒരു പ്രത്യേക കോഴ്സ് ചെയ്യേണ്ടതില്ല  എന്നത് ശ്രദ്ധേയമാണ്.ഉദാഹരണത്തിന് മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് ആയ ചെങ്കളത്ത് കുഞ്ഞിരാമൻ മേനോൻ,സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കെ പി കേശവമേനോൻ, മുഹമ്മദ്‌ അബദു  റഹ്മാൻ തുടങ്ങിയ പ്രമുഖർ ആരും തന്നെ ജേർണലിസം എന്ന കൊഴ്സ് പൂർത്തിയാക്കി പത്രപ്രവർത്തനത്തിന് ഇറങ്ങിയവർ ആയിരുന്നില്ല.അത് ഒരു സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗം മാത്രമായിരുന്നു. 

മാധ്യമങ്ങൾ നിക്ഷ്പക്ഷം ആണോ

മാധ്യമങ്ങൾ നിക്ഷ്പക്ഷമാവണമെന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ രാഷ്ട്രീയ പാർട്ടികൾ, മത സാമുദായിക സംഘടനകൾ എന്നിവർ നടത്തുന്ന മാധ്യമങ്ങൾ തികച്ചും നിക്ഷ്പക്ഷമാണെന്നു അവകാശപെടാൻ ആകില്ല. അവ പലപ്പോഴും അതാത് രാഷ്ട്രീയ പാർട്ടികളുടെ അല്ലെങ്ങിൽ സംഘടനക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നവ ആയിരിക്കും. ഉദാഹരണമായി ദേശാഭിമാനി പത്രം CPI(M)ന്റെ താത്പര്യങ്ങൾ സംരക്ഷികുമ്പോൾ വീക്ഷണം പത്രം ആകട്ടെ കോണ്‍ഗ്രസിന്റെ ഇഷ്ടാനുഷ്ടങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു.