Thursday 12 September 2013

മാധ്യമ പ്രവർത്തനവും മാധ്യമ വിദ്യാഭ്യാസവും



 ഒരു തൊഴിൽ  എന്ന നിലയ്ക്ക് ഒരു സ്ഥാപത്തിൽ  ജോലി ചെയ്യാൻ ജേർണലിസം എന്ന കോഴ്സ് ഇന്ന് ആവശ്യമാണ് .മറിച്ച്  നല്ല ഒരു മാധ്യമ പ്രവർത്തകനാവാൻ  ഏതെങ്കിലും ഒരു പ്രത്യേക കോഴ്സ് ചെയ്യേണ്ടതില്ല  എന്നത് ശ്രദ്ധേയമാണ്.ഉദാഹരണത്തിന് മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് ആയ ചെങ്കളത്ത് കുഞ്ഞിരാമൻ മേനോൻ,സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കെ പി കേശവമേനോൻ, മുഹമ്മദ്‌ അബദു  റഹ്മാൻ തുടങ്ങിയ പ്രമുഖർ ആരും തന്നെ ജേർണലിസം എന്ന കൊഴ്സ് പൂർത്തിയാക്കി പത്രപ്രവർത്തനത്തിന് ഇറങ്ങിയവർ ആയിരുന്നില്ല.അത് ഒരു സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗം മാത്രമായിരുന്നു. 
courtesy:ubunye.org.za 


എന്നാൽ സ്വതന്തൃാനന്തരം പത്രപ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ വിഭിന്നമായി. പുതിയ സാങ്കേതികത  വിദ്യകൾ കടന്നു വന്നത്തോടുകൂടി ഇവിടെ കിടമത്സരങ്ങളും പ്രൊഫഷനലിസവും വന്നു. അതോടു കൂടി മാധ്യമ പ്രവർത്തനം ഒരു വ്യവസായമായി മാറുക്കയും ചെയ്തു. ഇതിനു ഉതകുന്ന തരത്തിൽ തൊഴിലാളികളെ സൃഷ്ടിക്കേണ്ടത് ആവശ്യമായി വരുകയും അതിനു വേണ്ടി മാധ്യമ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരുകയും ചെയ്തു. ഈ അച്ചിൽ വാർത്തെടുക്കപ്പെടുന്നവർ സമൂഹിക പ്രതിബദദ്ധ.ഉള്ള ഒരു നല്ല പത്രപ്രവർത്തകൻ ആകണമെന്നു ശഠിക്കുവാനും ആകില്ല.


ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്നുവരവും വിവര സാങ്കേതിക രംഗത്തെ കുതിപ്പും മാധ്യമ പ്രവർത്തനത്തെ ചെറുതായി ഒന്നുമല്ല സ്വധീനിച്ചിട്ടുള്ളത്. പ്രാദേശിക ചാനൽ/പത്രം മുതൽ BBC വരെ മാറിമാറി കാണുന്ന പ്രേക്ഷകനോട് സംവദിക്കാൻ മാധ്യമങ്ങൾ പുതിയ ആയുധങ്ങൾ പണിശാലയിൽ പണിഞ്ഞേപറ്റു. അതിന് ഉതകുന്ന തൊഴിലാളികളെ വാർത്തെടുക്കുന്ന തരത്തിൽ മാധ്യമ വിദ്യാഭ്യാസവും ആവശ്യമായി മാറുന്നു .            

No comments:

Post a Comment