Thursday 12 September 2013

മാധ്യമങ്ങൾ നിക്ഷ്പക്ഷം ആണോ

മാധ്യമങ്ങൾ നിക്ഷ്പക്ഷമാവണമെന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ രാഷ്ട്രീയ പാർട്ടികൾ, മത സാമുദായിക സംഘടനകൾ എന്നിവർ നടത്തുന്ന മാധ്യമങ്ങൾ തികച്ചും നിക്ഷ്പക്ഷമാണെന്നു അവകാശപെടാൻ ആകില്ല. അവ പലപ്പോഴും അതാത് രാഷ്ട്രീയ പാർട്ടികളുടെ അല്ലെങ്ങിൽ സംഘടനക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നവ ആയിരിക്കും. ഉദാഹരണമായി ദേശാഭിമാനി പത്രം CPI(M)ന്റെ താത്പര്യങ്ങൾ സംരക്ഷികുമ്പോൾ വീക്ഷണം പത്രം ആകട്ടെ കോണ്‍ഗ്രസിന്റെ ഇഷ്ടാനുഷ്ടങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു.


ഉടമസ്ഥത, ധനസഹായം, അധികാരം, ആശയങ്ങൾ, മുതൽമുടക്ക് ഇവയൊക്കെ ഒരു തരത്തിൽ അല്ലെങ്ങിൽ മറ്റൊരു തരത്തിൽ മാധ്യമത്തിന്റെ ഉള്ളടക്കത്തെ സ്വാധീനിക്കുന്നു.

പത്രക്കാരൻ രാഷ്ട്രീയക്കാരൻ ആയാൽ സ്വാതന്ത്രിയം നഷ്ടപ്പെടും എന്ന അഭിപ്രായം ഉണ്ട്. അതുപോലെ തന്നെയാന്നു അയ്യാൾ കച്ചവടക്കാരൻ ആയാലും. ഉടമയ്ക്ക് ധാർമികബോധം  ഇല്ലെങ്കിൽ പത്രപ്രവർതക്നും ധാർമികബോധമുണ്ടാകില്ല 

സമുദായ പത്രപ്രവർത്തനം മുമ്പ് ഇവിടെ സമൂഹിക പരിഷ്കരണത്തിന്റെ ഭാഗമായിരുന്നുവെങ്കിൽ ഇന്ന് എല്ലാ സമുധായങ്ങളുടെയും താത്പര്യം സംരക്ഷിക്കുക എന്ന പേരിൽ അത് ഒരു ആഭാസം ആയി തീർന്നിരിക്കുന്നു.ഉത്സവ സപ്പ്ളിമെന്റ്റ് ഇടതുപക്ഷ പത്രങ്ങളും ഇറക്കുന്നു. ചില ത്യാഗങ്ങളും മറ്റും ഇല്ലാതെ പത്രസ്വാതന്ത്രിയവും മറ്റും സംരക്ഷിക്കുക സാധ്യമല്ല      

"fugitives cannot be free. if you want to be free you must take freedom and you must stand for freedom. if you cling to wealth you can't be loyal to truth" by Gandhi

No comments:

Post a Comment