Friday 21 June 2013

പട്ടം താണുപിളള

Source:www.stateofkerala.in
അധികാരത്തിലേറിയ മൂന്നുതവണയും പാതിവഴി എത്തും മുമ്പ് പിന്തിരിയാൻ നിർബന്ധിതനായിത്തീർന്ന ആളാണ് പട്ടം താണുപിള്ള. തിരുവിതാംകൂറിന്റെ ഒന്നാമത്തെ 'പ്രധാനമന്ത്രി' യായി സ്ഥാനമേറ്റ അദ്ദേഹം ആറുമാസത്തിനുള്ളിൽ അധികാരം വിട്ട് ഇറങ്ങിപ്പോയി.
തിരുവിതാംകൂർ-കൊച്ചിയുടെ മുഖ്യമന്ത്രി എന്ന നിലയിൽ രാജ്യത്തെ ആദ്യ ന്യൂനപക്ഷ മന്ത്രിസഭയ്ക്ക് നേതൃത്വം നല്കിയ അദ്ദേഹം പതിനൊന്നു മാസമേ ആ പദവിയിൽ ഇരുന്നുള്ളൂ. പിന്നെ കേരളത്തിൽ ഒരു കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന് രണ്ടുവർഷം കഴിഞ്ഞപ്പോൾ മുന്നോട്ടു പോകുക തീരെ അസാധ്യമായി.
ജയിൽവാസം ശീലമാക്കിയ ഒരു സ്വാതന്ത്ര്യസമരസേനാനിയിൽനിന്ന് ജനാധിപത്യ ഗവണ്‍മെന്റെിന്റെ തലവനിലേക്കുള്ള മാറ്റം അദേഹത്തിന്റെ കഴ്ച്ചപ്പാടിലും പ്രവർത്തന ശൈലിയിലും പൊടുന്നനെ മാറ്റം വരുത്തി. അദ്ദേഹം നയിച്ച ദീർഘവും കഠിനവുമായ സമരത്തിന് ശേഷമാണ് ജനങ്ങളിൽ അധികാരം എത്തിച്ചേർന്നത്. പക്ഷേ അധികാരം അദേഹത്തിന്റെ തലയ്ക്കു പിടിച്ചു. 'സർവ അധികാരങ്ങളും പട്ട'ത്തിനു എന്നതായിരുന്നു അദേഹത്തിന്റെ തത്ത്വം.     
തിരുവിതാംകൂറിലെ അവസാനത്തെ ദിവാനായിരുന്ന സർ സി.പി രാമസ്വാമി അയ്യരുടെ "പോലീസ് രാജ്" നെതിരെ പോരാടിയിട്ടുള്ള ആൾ ആയിരുന്നു പട്ടം. പക്ഷേ അധികാരത്തിൽ കയറിക്കഴിഞ്ഞതോടെ ലാത്തികളും തോക്കുകളും പ്രയോഗിക്കാൻ, പ്രത്യേകിച്ചും തന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന ഏതൊരു ജനത്തിന്റെയും മേൽ പ്രയോഗിക്കാൻ വേണ്ടിയുള്ളയാണെന്ന വിശ്വാസകാരനായി മാറി. 
Source:george-easaw.blogspot.com
1948 മാര്‍ച്ചില്‍ താണുപിളള പ്രധാനമന്ത്രിയായുളള മൂന്നംഗ ജനകീയ മന്ത്രിസഭ തിരുവിതാംകൂറില്‍ അധികാരത്തില്‍ വന്നു. മന്ത്രിസഭയുടെ തലവന്‍ പ്രധാനമന്ത്രി എന്നായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്. ടി.എം.വര്‍ഗീസും സി.കേശവനും ആയിരുന്നു മറ്റു രണ്ട് മന്ത്രിമാര്‍. ഈ മന്ത്രിസഭ പിന്നീട് വിപുലീകരിച്ചു. കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തതുമൂലം താണുപിളളയ്ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നതോടെ ഏഴുമാസത്തെ ഭരണത്തിനുശേഷം 1948-ല്‍ ഇദ്ദേഹം പ്രധാനമന്ത്രിപദം രാജിവച്ചു. 
തുടർന്ന് അദ്ദേഹം സോഷ്യലിസത്തിലേക്കു ആയിരുന്നു പോയത്. തുടർന്ന് പ്രജ സോഷ്യലിസ്റ്റ് പാർട്ടി (പി എസ് പി) സ്ഥാപിച്ചു. ഏതാനും വർഷം മുമ്പ് താൻ ഏതൊരു പാർട്ടിയിൽ നിന്നാണോ ഇറങ്ങിപ്പോന്നത് അതേ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടുകു‌ടി 1954-ൽ ഒരു ന്യുനപക്ഷ ഗവണ്മെന്റ്ന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേക്ക് തിരിച്ചുവന്നു. പരസ്പരശത്രുത അവസാനിപ്പിക്കാതെയാണ് അവർ കൂട്ടുകൂടിയത്. ആരെയും കൂസാക്കാത്ത പട്ടം കൗശലക്കാരനും ഗുഢതന്ത്രജ്ഞനുമായ കോണ്‍ഗ്രസ് നേതാവ് പനമ്പള്ളി ഗോവിന്മേന്ദനോനെയാണ് അഭിമുഖീകരിച്ചത്. പരസ്പരം അവിശ്വസിച്ചിരുന്നെങ്കിലും കമ്യുണിസ്റ്റ് പാർട്ടിയോടുള്ള അനിഷ്ട്ടം അവർ പങ്കിട്ടിരുന്നു. എന്നാൽ ആ മന്ത്രിസഭയ്ക്ക് പതിനൊന്നു മാസം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. 
സംഭാഷണങ്ങളിലും ഔദ്യോഗിക കൊണ്‍ഫറൻസുകളിലും മേധാവിത്വം പുലർത്തുന്നതിന് അദ്ദേഹം പൂർണ്ണമായും ആശ്രയിച്ചിരുന്നത് സ്വന്തം പരുക്കാൻ ബുദ്ധിശക്തിയെയാണ്.ഫയലുകൾ എഴുതുവാൻ അദേഹത്തിന് വലിയ ഇഷ്ട്ടമായിരുന്നു. പക്ഷേ പുസ്തകങ്ങളും, പത്രങ്ങളും വായിക്കുവാൻ ഇഷ്ടമായിരുന്നില്ല. പത്രങ്ങൾ അദേഹത്തിന് വെറും 'കടലാസുകൾ' ആയിരുന്നു. കാര്യമായി ശ്രദ്ധിക്കാൻ തക്ക വിലയോന്നുമില്ലാത്തവ. ആദ്യത്തെ സോഷ്യലിസ്റ്റ് പരീക്ഷണത്തിന്റെ തകർച്ചയ്ക്ക് കളം ഒരുക്കിയത് രണ്ടു സംഭവങ്ങൾ ആണ്. ആ സംഭവങ്ങളിൽ പട്ടത്തിനു ദുഃഖം ഒന്നും തന്നെ തോന്നിയതും ഇല്ല. തെക്കൻ തിരുവിതാംകൂറിലെ തമിഴർക്ക് എതിരെ നടത്തിയ പോലീസ് വെടി വയ്പ്പ് ആയിരുന്നു ഒന്നാമത്തേത്. അദ്ദേഹം അധികാരത്തിൽ തുടർന്നാൽ തിരുവിതാംകൂറിൽ നിന്നും കോണ്‍ഗ്രസ്സ് തുടച്ചു നീക്കപ്പെടും എന്ന പത്രവാർത്തയായിരുന്നു രണ്ടാമത്തേത്.
Source:www.indianetzone.com
വിമോചനസമരത്തിനുശേഷം കോണ്‍ഗ്രസ്സും പി എസ് പി യും മുസ്ലീം ലീഗും ചേർന്നുള്ള ജനാധിപത്യസഖ്യം അധികാരത്തിലേറി. സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ്സായിരുന്നെങ്കിലും ആദ്യത്തെ കൂട്ടുകക്ഷി പരീക്ഷണത്തിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്വാഭാവികമായും യോഗ്യനായി കണ്ടത് പട്ടത്തെയാണ്. തന്നെ അധികാരത്തിൽ നിന്നും രണ്ടു തവണ താഴെ ഇറകിയ കോണ്‍ഗ്രസ്സിനെ കുറിച്ചുള്ള കടുത്ത വിമർശനം ഇക്കാലമായപ്പോഴേക്കും പട്ടം മതിയാക്കിയിരുന്നു. പക്ഷേ ഒരു സഖ്യത്തിന്റെ നേതാവായിട്ടാണ് താൻ പ്രവർത്തിക്കുന്നത് എന്ന കാര്യം അദ്ദേഹം മറന്നു ക;കളഞ്ഞു. കോണ്‍ഗ്രസ്സിനു വേറൊരു അസ്തിത്വമില്ല എന്ന മട്ടിൽ അവരുടെമേലും കയറി ഭരിക്കാൻ തുടങ്ങി. അന്ന് ലാൽ ബഹദൂർ ശാസ്ത്രി ആയിരുന്നു കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രി. കേരത്തിൽ വി വി ഗിരി ഗവർണ്ണറും പി ടി ചാക്കോ ആഭ്യന്തരമന്ത്രിയും. അവർ മൂന്നാളും ചേർന്ന് ഒരു പദ്ധതി തയ്യാറാക്കി. അതിൻ പ്രകാരം പട്ടം സംസ്ഥാനം വിടുവാൻ പ്രേരിപ്പിക്കപ്പെടുക്കയും പഞ്ചാബിലെ ഗവർണ്ണറായി പോകുകയും ചെയ്തു.
ആദ്യം പഞ്ചാബിലും പിന്നെ ആന്ത്രാപ്രദേശിലും ഗവർണ്ണർ ആയി സേവനമനുഷ്ഠിച്ചശേഷം ജോലിയിൽ നിന്നും വിരമിച്ച അദ്ദേഹം തിരുവനന്തപുരത്തെ പട്ടത്തുള്ള തൻറെ വീട്ടിൽ മടങ്ങിയെത്തി. ശേഷിച്ച കാലമത്രയും താരതമ്യേന ഏകന്തമായ ഒരു ചുറ്റുപ്പാടിലാണ് കഴിച്ചു കൂട്ടിയത്. 1970 ജൂലൈ 26-ന് പട്ടം അന്തരിച്ചു.    

No comments:

Post a Comment