Saturday 5 January 2013

ബിയോണ്ട് ദ ഹില്‍സ്
സംവിധാനം : കൃസ്റ്റിന്‍മ്യുങ്
      കൃസ്ത്യന്‍ മതത്തിന്റെ യാഥാസ്ഥിതികത്വത്തില്‍ എരിഞ്ഞടങ്ങുന്ന സ്ത്രീ ജീവിതങ്ങളെയാണ് ഈ ചലചിത്രം പ്രമേയമാക്കുന്നത്. വോയിജിതയും അലീനയും ഒര് അനാഥലയത്തില്‍ ഒരുമിച്ചു വളര്‍ന്നവരാണ്. പിന്നീട് വോയിചിത ഒരു യാഥാസ്ഥിക കന്യാസ്ത്രീമഠത്തില്‍ അഭയം തേടുകയും അലീന ജര്‍മ്മനിയിലേക്ക് കുടിയേറുതയും ചെയ്യുന്നു. എന്നാല്‍ അലീനയ്ക്ക് വോയിചിതയെ പിരിഞ്ഞിരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കൂട്ടുകാരിയെ ഒപ്പം കൂട്ടാന്‍ താലപര്യപ്പെടുന്നു. എന്നാല്‍ കന്യാസ്ത്രീമഠത്തിലെ അവളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും അതിനെതിരെ ചേദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. 
        
 പൗരോഹിത്യത്തിനെതിരേയുള്ള യുവതിയായ അലീനയുടെ ചോദ്യങ്ങളെ അവര്‍ ഭ്രാന്തായി ചിത്രീകരിക്കുകയും പീഢനങ്ങള്‍ ഏല്‍പ്പിക്കകയും ചെയ്യുന്നു. സ്വപ്‌നങ്ങളും പ്രതീക്ഷകളും കൊണ്ട് വീര്‍പ്പുമുട്ടുന്ന മനസ്സുകള്‍ ദൈവത്തിന്റെ പേരില്‍ കൊല്ലാകൊല ചെയ്യുന്ന കഴ്ച ഈ ചിത്രത്തില്‍ ഭംഗിയായി ആവിഷ്‌കരിക്കുന്നു. ഇതിന്റെ സൂചനയായി ചിത്രത്തില്‍ കുറെ കരിഞ്ഞുതുടങ്ങിയ ചെടിയുടെ ചിത്രം മനസ്സിന്റെ വരള്‍ച്ച എത്രമാത്രമെന്ന് സൂചിപ്പിക്കുന്നു.
എന്തിന്റെ പേരിലാണെങ്കിലും സ്ത്രീക്ക് കാലാകാലങ്ങളില്‍ അനുഭിക്കേണ്ടുന്ന സ്വാതന്ത്യവും, വികാരവും നിഷേധിക്കപ്പെടുമ്പോള്‍ ഉണ്ടാവുന്ന പ്രക്ഷുബ്ധാവസ്ഥ ഈ ചിത്രത്തില്‍ മുഴുനീളെ അനുവാചകനെ അസ്വസ്ഥമാക്കുന്നുണ്ട്. മതത്തിന്റെ പേരില്‍ ലോകത്തുടനീളം പൗരോഹിത്യം അടിച്ചേല്‍പ്പിക്കുന്ന പീഢനങ്ങളെ തുറന്നുകാട്ടുന്നതില്‍ ഈ ചിത്രം വിജയിക്കുന്നു.








 വിത്ത് യു വിത്തൗട്ട് യു
സംവിധാനം : പ്രസന്ന വിത്തനജെ
രാജ്യം : ശ്രീലങ്ക


           തമിഴ് വംശജരുടെ അരക്ഷിതാവസ്ഥയും ശ്രീലങ്കയുടെ സമകാലിക രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ചലചിത്രമാണിത്. 1876 ല്‍ ദസ്‌തെയോ വിസ്്കി എഴുതിയ 'ദ മീക്ക് വണ്‍' എന്ന ചെറുകഥയെ വംശീയ കലാപത്താല്‍ മുറിവേറ്റ ശ്രീലങ്കന്‍ പശ്ചത്‌ലത്തിലേക്ക് പുനര്‍ആവ്ഷ്‌കരിക്കുകയാണിവിടെ. സരത് സിരി എന്ന ശ്രീലങ്കന്‍ തദ്ദേശിയ യുവാവും തമിഴ് വംശജയായ ഈശ്വരിയും തമ്മില്‍ അടുക്കുന്നു. തമിഴ് വിമതര്‍ സര്‍ക്കര്‍ സൈന്യവുമായി പോരാടുന്ന വടക്കന്‍ ശ്രീലങ്കയില്‍ നിന്നു മകളുടെ സുരക്ഷ കരുതിയാണ് ഈശ്വരിയെ അച്ഛനമ്മമാര്‍ ബന്ധുക്കളുടെ അടുത്തേക്ക് അയച്ചത്. 


    തമിഴ് വംശജര്‍ ശ്രീലങ്കയില്‍ നേരിടുന്ന നിലനില്‍പ്പിന്റേയും സ്വത്വത്തിന്റേയും പ്രതിസന്ധികള്‍ ഈശ്വരിയിലൂടെ സംവിധായിക കാഴ്ചയെ തന്നെ മുറിവേല്‍ക്കിക്കപ്പെടുത്തുന്ന രീതിയില്‍ അവതരിപ്പിക്കുന്നു. കല്ല്യാണം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഭര്‍ത്താവ് തമിഴ്‌വംശജര്‍ക്ക് നേരേ പോരാടിയ ഉദ്യോഗസ്ഥനാണെന്ന് അവളറിയുന്നത്. വംശീയ കലാപത്തിലൂടെ തന്റെ പ്രിയ സഹോദരനേയും കുടുംബത്തേയും തന്നെ നഷ്ടപ്പെട്ട അവള്‍ക്ക് ഇത് അംഗീകരിക്കാനാവുന്നില്ല. ഗര്‍ഭിണിയായ അവള്‍ തന്നെ ഭര്‍ത്താവ് ചതിച്ചതാണെന്ന് സംശയിക്കുന്നു. എന്നാല്‍ സരത്സിരി തന്റെ ഭൂതകാലം മറന്ന് പുതിയ ജീവിതത്തെ പ്രതീക്ഷയോടെ നോക്കികാണാന്‍ തുടങ്ങിയിരിക്കുകയും ചെയ്തിരുന്നു. തന്റെ പ്രണയം സത്യമാണെന്ന് അവളെ ബോധ്യപ്പെടുത്താന്‍ അവന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഈ ബന്ധം തന്റെ സ്വത്വത്തെ പരിഹസിക്കുന്ന രീതിയിലാണെന്ന ഈശ്വരിക്ക് തോന്നുകയും അവളതില്‍ നീറിപ്പുകയുകയും ചെയ്യുന്നു. തന്റെ ആത്മാഹൂതിയിലൂടെ വംശസ്‌നേഹം എത്ര ആഴത്തിലാണെന്ന് തുറന്നു കാട്ടുന്നുണ്ട്. കൂടാതെ പശ്ചാതലദൃശ്യങ്ങളിലുടനീളമുള്ള നീലനിറം പ്രതീക്ഷയുടെയും ആഗ്രഹത്തിന്റെയും ശ്രീലങ്കന്‍ സ്വപ്‌നങ്ങളെ പ്രേക്ഷകനുമുന്നില്‍ വരച്ചുകാട്ടുന്നതില്‍ സംവിധായിക വിജയിക്കുന്നു.


ദ റിപ്പന്റന്‍സ്
സംവിധാനം : മെസാക് അലോചെ
രാജ്യം : അല്‍ജീരിയ 

       ഇസ്ലാം തീവ്രവാദം പലതരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന ഈ കാലത്ത് മുസ്ലീം രാജ്യമായ അല്‍ജീരിയായുടെ രാഷ്ട്രീയവും അരക്ഷിതജീവിതാവസ്ഥയും തുറന്നുകാട്ടുന്നതാണ് ഈ ചിത്രം. ജിഹാദിന്റെ പേരില്‍ ഒരിക്കല്‍ തീവ്രവാദിയായി മാറിയ റാഷിദ് എന്ന ചെറുപ്പക്കാരന് അതുപേക്ഷിച്ച് നാട്ടില്‍ വന്ന് കുടുംബത്തോടൊപ്പം താമസിക്കാന്‍ ആഗ്രഹമുണ്ടാവുന്നു. എന്നാല്‍ നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക് അവന്റെ കുറ്റകൃത്യങ്ങള്‍ മുഴുവന്‍ മായ്ച് കളഞ്ഞ് മാപ്പുകൊടുക്കാന്‍ കഴിയാതെ വരുന്നു. സഹജീവികളോടുള്ള സ്‌നേഹവും ഇടക്കിടെ നിമിഷനേരം കൊണ്ട് വന്നുപോകുന്ന പെണ്‍കുട്ടിയും, അവളോടു തോന്നുന്ന സ്‌നേഹവും റാഷിദിന്റെ ഹൃദയത്തെ സ്വാധിനിക്കുന്നു. ഇവയൊക്കെ താന്‍ ജിഹാദിയായപ്പോള്‍ നടത്തിയ അക്രമണങ്ങളില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനമ്മമാരോടുണ്ടാവുന്ന അനുകമ്പയിലോട്ടുമാറുന്നു.

          മകള്‍ കൊല്ലപ്പെട്ടു എന്ന് അതുവരെ വിശ്വസിക്കാതിരുന്ന അച്ഛനമ്മമാര്‍ക്ക് അവളെ അടക്കം ചെയ്ത സ്ഥലം കാണിച്ചുകൊടുക്കാന്‍ റാഷിദ് തയ്യാറാവുന്നു. വളരെ പ്രയാസപ്പെട്ട് അവിടെ എത്തി മകളുടെ കുഴിമാടം അന്ത്യചുംബനം നെല്‍കുമ്പോള്‍ കേള്‍ക്കുന്ന മൂന്ന് വെടിയൊച്ചയിലൂടെ ചിത്രം പൂര്‍ണമാവുന്നു. മൂന്നു ജിഹാദികളെ ചുറ്റിപ്പറ്റിയുള്ള ഈ ചിത്രം എത്രമാസാന്തരമുണ്ടായാലും ജിഹാദിവേരുകള്‍ പൂര്‍ണമായി പിഴുതുമാറ്റാന്‍ കഴിയാതെ ചുറ്റിപിണഞ്ഞ് കിടക്കുകയാണെന്ന് ചിത്രം വ്യക്തമാക്കുന്നു. ഇത് അല്‍ജീരിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കാലതാമസം ഉണ്ടവും എന്നതിന്റെ സൂചന കൂടിയാണ്. മൊത്തം ജനസംഖ്യുടെ 99 % വും സുന്നിമുസ്ലീങ്ങള്‍ ഉള്ള രാജ്യമായിട്ടും ജിഹാദും ഇസ്ലാം തീവ്രവാദവും എന്തുകൊണ്ടിത്ര ശക്തമാവുന്നു എന്ന ചോദ്യം കൂടി പ്രേക്ഷകനില്‍ അവശേഷിക്കുന്നു.

ഇവാന്‍സ് വുമണ്‍
സംവിധാനം : ഫ്രാന്‍സിസ്‌ക സില്‍വ
രാജ്യം : സ്പാനിഷ്

       സ്ത്രീയ്ക്ക് അവളാഗ്രഹിക്കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ അവളില്‍ ഉണ്ടാവുന്ന അവസ്ഥാന്തരവും ഏകാന്തതയും ഭംഗിയായി അവതരിപ്പിക്കുകയാണ് ഈ ചലചിത്രത്തിലൂടെ സംവിധായിക. കുട്ടിക്കാലം മുതല്‍ മറ്റൊരാളുടെ വീട്ടുതടങ്കലില്‍ കഴിയേണ്ടിവരുന്നവരാണ് നതാലിയ എന്ന പെണ്‍കുട്ടി. 

       കൗമാരത്തിന്റെ തീഷ്ണവികാരങ്ങള്‍ പേറുന്ന അവള്‍ക്ക് അത് പ്രകടിപ്പിക്കാന്‍ ഇടുങ്ങിയ മുറിയല്ലാതെ മറ്റൊന്നില്ല. സ്വാതന്ത്യദാഹവും പ്രണയവും അവളിലെ സ്‌ത്രൈണത വല്ലത്തൊരു ഭാവമായിമാറുന്നു. കൂടെ താമസിക്കുന്ന ആളിനും ലൈംഗികത ഒരാവശ്യവും അനിവാര്യതയുമായി മാറുന്നുണ്ടെങ്കിലും അതുപലപ്പോഴും അടക്കിപ്പിടിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ സ്ത്രീക്കും പുരഷനും നിഷേധിക്കാന്‍ കഴിയാത്ത ലൈംഗീകത അവര്‍ക്കിടയിലും സംഭവിക്കുന്നു. ലൈഗിക തൃഷ്ണകളെ അമര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കും തോറും ഉണ്ടാവുന്ന പ്രക്ഷുദ്ധാവസ്ഥ ഈ ചിത്രത്തില്‍ വളരെ മനോഹരമായി അവതരിപ്പിക്കുന്നു.

No comments:

Post a Comment