Tuesday 1 January 2013

അമോര്‍

സംവിധാനം : മൈക്കിള്‍ ഹാങ്കെ

ഭാഷ : ഫ്രഞ്ച്





          കമ്പോളസിനിമകള്‍ പലപ്പോഴും  മുഖം തിരക്കുന്ന മേഖലയാണ് വാര്‍ദ്ധക്യത്തിലെ ഏകാന്തതയും, പ്രണയവും. എന്നാല്‍ അമോര്‍ ആവിഷ്‌കരിക്കുന്നത് തിരക്കുപിടിച്ച ജീവിതത്തില്‍ തകരപാത്രം പോലെ ഉപേക്ഷിക്കപ്പെടുന്നവരുടെ ജീവിതത്തെയാണ്. ജോര്‍ജസ്, ആനി എന്നിവര്‍ സംഗീതജ്ഞരായ ദമ്പതിമാരാണ്. പ്രണയവും സംഗീതവും ഇഴചേര്‍ത്ത് മുന്നോട്ടു പോകവെ പക്ഷാഘാതം ഒരു യാഥാര്‍ത്ഥ്യമായി ആനിയെ പിടികൂടുന്നു. ഒരേ സമയം ഭാര്യയോടുള്ള അധമ്യമായ പ്രണയവും അതിനേക്കാളുപരി കിടപ്പിലായ പ്രയതമായുടെ മരണവും കാംക്ഷിക്കുന്ന ജോര്‍ജസിന്റെ നിസ്സായതയും പ്രേക്ഷകനെ വല്ലാതെ പിടിച്ചുലയ്ക്കുന്നു. ഒര് ഫഌറ്റിനുള്ളില്‍ മാത്രം ചിത്രീകരിച്ച ചിത്രത്തിലെ ഒര് ഷോട്ടുപോലും വിരസമാവുന്നില്ല. അളന്നുമുറിച്ച ഷോര്‍ട്ടുകളും, പാശ്ചാതലസംഗീതവും, അഭിനയതികവും ഈ സിനിമയെ വ്യത്യസ്തമാക്കുന്നു.

No comments:

Post a Comment